തിരുവനന്തപുരം: കെ.എസ്.ഇ.ബി.യിലെ അഞ്ച് സംഘടനകൾ ചേർന്ന് സേവ് കെ.എസ്.ഇ.ബി.ആൻഡ് എംപ്ളോയീസ്‌ഫ്രണ്ട് എന്ന പേരിൽ പൊതുവേദി രൂപീകരിച്ചു. കെ.എസ്.ഇ.ബി.യിലെ മാറ്റങ്ങൾ സ്ഥാപനത്തിന് നാശമാണുണ്ടാക്കുന്നതെന്നും അതിൽ നിന്ന് പിൻമാറണമെന്നും പൊതുവേദി ആവശ്യപ്പെട്ടു. കെ.എസ്.ഇ.ബി.എൻജിനിയേഴ്സ് അസോസിയേഷൻ എംപ്ളോയീസ് കോൺഫെഡറേഷൻ, പവർ ബോർഡ് ഒാഫീസേഴ്സ് ഫെഡറേഷൻ, എംപ്ളോയീസ് ഒാർഗനൈസേഷൻ, സിവിൽ ബ്രാഞ്ച് എൻജിനിയേഴ്സ് അസോസിയേഷൻ എന്നിവയാണ് പൊതുവേദിയിലുള്ളത്.