ആറ്റിങ്ങൽ: വെള്ളിയാഴ്ച ആലംകോട്- കടയ്ക്കാവൂർ റോഡിൽ മാർക്കറ്റിന് സമീപത്ത് ബൈക്കും സ്കൂട്ടിയും കൂട്ടിയിടിച്ച് പരിക്കേറ്റ ആലംകോട് മണ്ണൂർ ഭാഗം കാട്ടുവിളാകത്ത് വീട്ടിൽ അബ്ദുൾ അസീസ് (69) മരിച്ചു. കടയ്ക്കാവൂരിൽ നിന്ന് ആലംകോട് ഭാഗത്തേക്കുവന്ന ബൈക്കും, ആലംകോട് നിന്ന് കടയ്ക്കാവൂരിലേക്ക് പോകുകയായിരുന്ന അബ്ദുൾ അസീസിന്റെ വാഹനവും തമ്മിൽ ഇടിച്ചാണ് അപകടമുണ്ടായത്. തലയ്ക്ക് ഗുരുതരമായ പരിക്കേറ്റിരുന്നു. ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കവേയാണ് മരണമടഞ്ഞത്. ഭാര്യ: ഫാത്തിമാബീവി. മക്കൾ: നിസാം, ഷിയാവുദീൻ, സീനത്ത്, മുംതാസ് .മരുമക്കൾ: ഷംല, സീനത്ത്, ഹാഷിം, ഫൈസൽ.