തിരുവനന്തപുരം: സോളാർ കേസ് സി.ബി.ഐക്ക് വിടാനുള്ള സർക്കാർ തീരുമാനം തികച്ചും രാഷ്ട്രീയപ്രേരിതവും ഹീനമായ നടപടിയുമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
മൂന്ന് ഉന്നതരായ ഐ.പി.എസ് ഉദ്യോഗസ്ഥർ അന്വേഷിച്ച് യാതൊരു കഴമ്പുമില്ലെന്ന് പറഞ്ഞ് മൂടിയ കേസാണിത്. തിരഞ്ഞടുപ്പ് പ്രഖ്യാപനം വരാനിരിക്കുന്ന സമയത്താണ് പിണറായി വിജയൻ ഈ കേസ് കുത്തിപ്പൊക്കുന്നത്. ഇത് തിരഞ്ഞെടുപ്പ് പരാജയം മുന്നിൽക്കണ്ട് കൊണ്ടുള്ള ഹീനമായ രാഷ്ട്രീയ നീക്കമാണ്. രാഷ്ട്രീയ പ്രതിയോഗികളെ സ്വഭാവഹത്യ നടത്തി കോൺഗ്രസിനെയും യു.ഡി.എഫിനെയും തകർക്കാനാണ് ശ്രമമെങ്കിൽ അത് വിലപ്പോക്കില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിലപാട് എത്രമാത്രം അപലപനീയമാണെന്ന് ജനങ്ങൾക്ക് മനസിലാവുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.