kerala-university

തിരുവനന്തപുരം: കേരള സർവകലാശാലയിൽ ചട്ടങ്ങൾ മറികടന്നാണ് ഡീൻ നിയമനവും സെനറ്റ് നോമിനേഷനും നടക്കുന്നതെന്ന ആരോപണവുമായി സേവ് എജ്യുക്കേഷൻ ഫോറം. ഇത്തരം നിയമനങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഫോറം ഗവർണർക്ക് നിവേദനം നൽകി.

വൈസ് ചാൻസലർ നൽകുന്ന ലിസ്റ്റ് അനുസരിച്ച് ഗവർണറാണ് ഡീനിനെ നിയമിക്കുന്നത്. എന്നാൽ നിലവിലെ വ്യവസ്ഥകളെ മറികടന്ന് സീനിയോറിട്ടിയും വകുപ്പുകളുടെ പ്രധാന്യവും പരിഗണിക്കാതെയാണ് ഇപ്പോൾ ഡീൻ നിയമനം നടക്കുന്നത്.

ഓറിയന്റൽ ഫാക്കൽറ്റിക്ക് കീഴിൽ വരുന്ന സംസ്‌കൃതം, ഭാഷാശാസ്ത്രം, തമിഴ്, അറബിക്, ഓറിയന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയെ ഡീൻ നിയമനത്തിന് പരിഗണിക്കുന്നില്ല. 2020 ൽ സംസ്‌കൃത വിഭാഗത്തിനായിരുന്നു ഡീൻ സ്ഥാനം നൽകേണ്ടിരുന്നത്. എന്നാൽ മലയാള വിഭാഗത്തിനാണ് സ്ഥാനം നൽകിയിരിക്കുന്നത്. നാളിത് വരെ സെനറ്റ് സ്ഥാനം ലഭിക്കാത്ത നിരവധി വകുപ്പുകളുണ്ടെന്നും ഫോറം ആരോപിച്ചു.