കല്ലൂർ: തെരുവ് വിളക്ക് അറ്റകുറ്റപണിക്കിടെ കെ.എസ്.ഇ.ബി കരാർ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. തൃക്കൂർ വാരിയത്തൊടി കൂറത്ത് രാമന്റെ മകൻ ബാലകൃഷ്ണനാണ് (64) മരിച്ചത്. ഇന്നലെ രാവിലെ 11ഓടെ കല്ലൂർ പടിഞ്ഞാറെ പള്ളിക്ക് സമീപമായിരുന്നു സംഭവം. പുതുക്കാട് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: രതി. മക്കൾ: നിന, നിവ്യ, വിഷ്ണുപ്രസാദ്. മരുമക്കൾ: ജിദേഷ്, അഭിനേഷ്.