തിരുവനന്തപുരം: ക്ഷീരകർഷകർക്ക് അധിക പാൽ വിലയായി മൂന്നു കോടി രൂപയും അംഗസംഘങ്ങൾക്ക് ഒരു കോടി രൂപയും വിതരണം ചെയ്യാൻ മിൽമ തിരുവനന്തപുരം മേഖല യൂണിയൻ തീരുമാനം.
അധിക പാൽവില പ്രഖ്യാപനവും വിതരണോദ്ഘാടനവും ഇന്ന് വൈകിട്ട് 4 ന് പ്രസ്‌ക്ലബ്ബിൽ നടക്കും. മന്ത്രി കെ.രാജു ഉദ്‌ഘാടനം നിർവഹിക്കും. മിൽമ റീജിയണൽ ചെയർമാൻ കല്ലട രമേശ് അദ്ധ്യക്ഷത വഹിക്കും. മിൽമ ചെയർമാൻ പി.എ. ബാലൻ മുഖ്യപ്രഭാഷണം നടത്തും. ജോൺ തെരുവത്ത്, കെ.എസ്. മണി, ഡോ.പാട്ടീൽ സുയോഗ് സുഭാഷ് റാവു, മിനി രവീന്ദ്രദാസ് തുടങ്ങിയവർ പങ്കെടുക്കും.
യൂണിയന്റെ 2019-20 വർഷത്തിലെ പ്രവർത്തന മിച്ചത്തിൽ നിന്നുമാണ് അധിക സാമ്പത്തിക ആനുകൂല്യങ്ങൾ നൽകുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ പാൽ സഹകരണ സംഘങ്ങളിൽ അംഗങ്ങളായവർക്ക് ആനുകൂല്യം ലഭിക്കും.