തിരുവനന്തപുരം: ചെറുകഥാകൃത്തും അക്കൗണ്ടന്റ് ജനറൽ ഓഫീസിലെ സംഘടനാനേതാവുമായിരുന്ന എം. സുകുമാരന്റെ സ്‌മരണയ്ക്കായി രൂപീകരിച്ച “എം. സുകുമാരൻ ഫൗണ്ടേഷൻ” സാഹിത്യ പുരസ്‌കാരത്തിന് കൃതികൾ ക്ഷണിച്ചു.
2020-ലെ പുരസ്‌കാരത്തിന് 2017, 2018, 2019 വർഷങ്ങളിൽ ആനുകാലികങ്ങളിലോ പുസ്‌തകരൂപത്തിലോ പ്രസിദ്ധീകരിക്കപ്പെട്ട നോവലിന് അർഹതയുണ്ടായിരിക്കും. പരിഗണനാർഹമായ കൃതികളെക്കുറിച്ചോ എഴുത്തുകാരെക്കുറിച്ചോ ഉള്ള നിർദ്ദേശങ്ങൾ “സെക്രട്ടറി, എം. സുകുമാരൻ ഫൗണ്ടേഷൻ, ജ്യോതിസ്, ടി.സി.-28/890, കൈതമുക്ക്, പേട്ട (പി.ഒ.), തിരുവനന്തപുരം-24” വിലാസത്തിൽ ഫെബ്രുവരി 10-ന് മുമ്പ് ലഭിക്കണം.