nss

ചിറയിൻകീഴ്:കടയറ എൻ.എസ്.എസ് കരയോഗ വാർഷിക പൊതുയോഗവും പ്രതിഭാ സായാഹ്നവും ചിറയിൻകീഴ് താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയൻ ഭരണസമിതി അംഗവും എൻ.എസ്.എസ് ചിറയിൻകീഴ് മേഖല കൺവീനറുമായ പാലവിള സുരേഷ് ഉദ്ഘാടനം ചെയ്തു.കരയോഗ മന്ദിരത്തിൽ നടന്ന ചടങ്ങിൽ കരയോഗം പ്രസിഡന്റ്‌ കൃഷ്ണൻ കുട്ടി നായർ അദ്ധ്യക്ഷത വഹിച്ചു.കരയോഗം സെക്രട്ടറി സുരേഷ് കുമാർ വാർഷിക റിപ്പോർട്ടും ഖജാൻജി രാജശേഖരൻ നായർ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.ഗ്രാമപഞ്ചായത്തംഗമായി തിരഞ്ഞെടുക്കപ്പെട്ട കരയോഗ അംഗം ജയചന്ദ്രനെ കരയോഗം പ്രസിഡന്റ്‌ പൊന്നാട അണിയിച്ചു ഉപഹാരം നൽകി അനുമോദിച്ചു. വിവിധ പരീക്ഷ കളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും ഉപഹാരങ്ങളും വിതരണം ചെയ്തു. കരയോഗം ജോയിന്റ് സെക്രട്ടറി മധുസൂദനൻ നായർ, ഗോപ കുമാർ തുടങ്ങിയവർ സംസാരിച്ചു.