കടയ്ക്കാവൂർ: മുത്തൂറ്റ് മാനേജ്മെന്റിന്റെ തൊഴിലാളി വിരുദ്ധ നടപടികൾക്കെതിരെ മുത്തൂറ്റ് ശാഖകൾ സി.ഐ.ടി.യു ഉപരോധിച്ചു. അന്യായമായി പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കുക, സേവന വേതന വ്യവസ്ഥകൾ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടായിരുന്നു ഉപരോധ സമരം. കടയ്ക്കാവൂർ ശാഖയിലെ സമരം അഞ്ചുതെങ്ങ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗങ്ങളായ സി. പയസ്, വി. വിജയകുമാർ, ഏരിയാ കമ്മിറ്റിയംഗങ്ങളായ എം. മുരളി, ദിലീപ് കുമാർ, രാജശേഖരൻ, പി. മണികണ്ഠൻ, ജി. വ്യാസൻ, സി. രവീന്ദ്രൻ, ആർ. രവീന്ദ്രൻ നായർ, ബി.എൻ. സൈജുരാജ്, എസ്. സാബു, എസ്.ആർ. ജ്യോതി, അഡ്വ. പ്രദീപ്കുമാർ, തിനവിളമണി റസൽ തുടങ്ങിയവർ സംസാരിച്ചു. ആറ്റിങ്ങൽ ശാഖയിലെ സമരം ആർ. രാമുവും ചിറയിൻകീഴ് ശാഖയിലെ സമരം ആർ. സുഭാഷും വക്കം ശാഖയിലെ സമരം കെ. അനിരുദ്ധനും ഉദ്ഘാടനം ചെയ്തു.