kadakalam

മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലെ ഹിറ്റ് ഗാനത്തിന് ശേഷം സംഗീത സംവിധായകൻ ബിജിബാൽ വീണ്ടും ഒരു ചിത്രത്തിന് വേണ്ടി ഗാനം ആലപിക്കുന്നു. സഖിൽ രവീന്ദ്രൻ കഥ എഴുതി സംവിധാനം ചെയ്യുന്ന കാടകലം എന്ന ചിത്രത്തിനു വേണ്ടിയാണ് ബിജിബാൽ ഗാനം ആലപിക്കുന്നത്. അതും മറ്റൊരു സംഗീത സംവിധായകന്റെ സംഗീതത്തിൽ ഗാനം ആലപിക്കുന്നു എന്നതും ഒരു പ്രത്യേകതയാണ്. അധിരൻ എന്ന ചിത്രത്തിലെ സംഗീതത്തിലൂടെ ശ്രദ്ധേയനായ പി.എസ്.ജയ്‌ഹരിയുടെ സംഗീതത്തിലാണ് ബിജിബാൽ കാടകലത്തിലെ ഗാനം ആലപിച്ചത്. ബി.കെ.ഹരിനാരായണനാണ് ഗാനരചന നിർവ്വഹിച്ചത്.

bijibal

ആദിവാസികളുടെ ജീവിതവും കാട് സംരക്ഷണത്തിന്റെ ആവശ്യകതയും ചർച്ച ചെയ്യുന്ന ചിത്രമാണ് കാടകലം. മേമാരി എന്ന ആദിവാസി ഊരിലെ കുഞ്ഞാപ്പുവിന്റെയും അവന്റെ പിതാവ് മുരുകന്റെയും കഥയിലൂടെ, ആദിവാസി സമൂഹത്തിലെ പ്രശ്നങ്ങളിലേക്കും ചിത്രം കടന്നു വരുന്നു. പെരിയാർവാലി ക്രിയേഷൻസിനു വേണ്ടി സഖിൽ രവീന്ദ്രൻ കഥ എഴുതി സംവിധാനം ചെയ്യുന്ന കാടകലം ചിത്രീകരണം പൂർത്തിയാക്കി സ്റ്റുഡിയോ വർക്കുകൾ പുരോഗമിക്കുന്നു. തിരക്കഥ, സംഭാഷണം, ജിന്റോ തോമസും സഖിൽ രവീന്ദ്രനും ചേർന്ന് നിർവഹിക്കുന്നു. ക്യാമറ: റെജി ജോസഫ്, എഡിറ്റർ: അംജാദ് ഹസൻ, ഗാനരചന: ബി.കെ.ഹരിനാരായണൻ, കലാസംവിധാനം: ബിജു ജോസഫ്, മേക്കപ്പ്: രജേഷ്.എം, ബിന്ദു ബിജുകുമാർ, കോസ്റ്റ്യൂമർ: ആര്യ, പ്രൊഡക്ഷൻ കൺട്രോളർ: രാജു ജോസഫ്, പി.ആർ.ഒ: അയ്മനം സാജൻ. ഡാവിഞ്ചി സുരേഷ്, സതീശൻ, കോട്ടയം പുരുഷൻ, രാജു കുറുപ്പന്തറ, ശ്രീജിൽ മാധവ്, വൈഷ്ണവ്, ദ്വിയാൻ, ഹരികൃഷ്ണൻ എന്നിവർ അഭിനയിക്കുന്നു.