കല്ലമ്പലം:കല്ലമ്പലം പൊലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിലിരിക്കെ ജീവിതം അവസാനിപ്പിച്ച മനോജിന് കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘത്തിൽ നിന്ന് ലഭിച്ച സി.പി.എ.എസ് തുക അഡ്വ.വി.ജോയി എം.എൽ.എ കുടുംബത്തിന് കൈമാറി. വീടിന് സമീപമുള്ള എസ്.എൻ.ഡി.പി ഹാളിൽ വച്ചു നടന്ന ചടങ്ങിൽ റൂറൽ ജില്ല പൊലീസ് മേധാവി ബി.അശോകൻ,റൂറൽ അഡീഷണൽ എസ്.പി ഇ.എസ്.ബിജുമോൻ,കേരള പൊലീസ് ഹൗസിംഗ് സഹകരണ സംഘം വൈസ് പ്രസിഡന്റ് സി.ആർ.ബിജു,കല്ലമ്പലം ഐ.എസ്.എച്ച്.ഒ ഐ. ഫറോസ്, അയിരൂർ ഐ.എസ്.എച്ച്.ഒ പ്രശാന്ത്, സഹപ്രവർത്തകർ, ബന്ധുക്കൾ, സുഹൃത്തുകൾ, പ്രദേശവാസികൾ എന്നിവർ പങ്കെടുത്തു.