villa

പാങ്ങോട്: പാങ്ങോട് ജംഗ്ഷനിൽ നിന്ന മരുതി മരം മുറിച്ചുമാറ്റിയ സംഭവത്തിൽ പ്രതികളെ അറസ്റ്റുചെയ്യാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പാങ്ങോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ധർണ ഡി.സി.സി മെമ്പറും പാങ്ങോട് പഞ്ചായത്തംഗവുമായ എം.എം. ഷാഫി ഉദ്ഘാടനം ചെയ്തു. പങ്ങോട് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിസാമുദീൻ കൊച്ചാലുംമൂട് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി മെമ്പർ പാങ്ങോട് ജയൻ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷംനാദ്, അസിം, മുഹമ്മദ് എന്നിവർ പങ്കെടുത്തു.