മട്ടന്നൂർ: മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂൾ റിട്ട. കായിക അദ്ധ്യാപകൻ പാലോട്ടുപള്ളി ഉഷസ്സിൽ സി.വി. ബലരാമൻ (85) നിര്യാതനായി. സ്കൂളിലെ എൻ.സി.സി ഓഫീസറും ആയിരുന്നു. ജില്ലാ ഗെയിംസ് അസോസിയേഷൻ സെക്രട്ടറിയായും ദേശീയ അംഗീകാരമുള്ള വോളിബാൾ റഫറിയായും പ്രവർത്തിച്ചു.
ഭാര്യ: പരേതയായ സരോജിനി അമ്മ (റിട്ട. പ്രധാന അദ്ധ്യാപിക). മക്കൾ: സി.വി. ഷീല (പ്രധാന അദ്ധ്യാപിക, മട്ടന്നൂർ എച്ച്.എസ്.എസ് ), സന്ദീപ് (എൻജിനീയർ, സിംഗപ്പൂർ ), നീത (അദ്ധ്യാപിക മട്ടന്നൂർ എച്ച്.എസ്.എസ് ), സുദീപ് (അദ്ധ്യാപകൻ കുത്തുപറമ്പ് എച്ച്.എസ്.എസ്). മരുമക്കൾ: മായ ശ്രീധരൻ (എൻജിനീയർ, സിംഗപ്പൂർ ), എം.ടി. സുരേഷ് (ഐ.ടി അറ്റ് സ്കൂൾ മലപ്പുറം), പി.വി. സിന്ധു (അദ്ധ്യാപിക ചാവശ്ശേരി ജി.എച്ച്.എസ്.എസ്), പരേതനായ യു.പി. നാരായണൻ (എ.ജി.എം സിൻഡിക്കേറ്റ് ബാങ്ക്).