തിരുവനന്തപുരം:സർക്കാരിന്റെ അദ്ധ്യാപക ദ്രോഹ നടപടികൾക്കെതിരെ യു.ടി.ഇ.എഫിന്റെ ആഭിമുഖ്യത്തിൽ അദ്ധ്യാപകരും ജീവനക്കാരും ഫെബ്രുവരി 10ന് പണിമുടക്കുമെന്ന് സമരസമിതി ചെയർമാൻ ചവറ ജയകുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക,ശമ്പള പരിഷ്കരണം ഉടൻ നടപ്പിലാക്കുക,പി.എസ്.സി നിയമനം ത്വരിതപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്കുന്നത്.