aa

തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളിലായി ഒരുങ്ങുന്ന രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ആർ.ആർ.ആർ ലോകവ്യാപകമായി പൂജാ റിലീസായി ഒക്ടോബർ 13ന് തിയേറ്ററുകളിലെത്തും.ജൂനിയർ എൻ.ടി.ആർ. രാം ചരൺ തേജ, അജയ് ദേവ്ഗൺ, ആലിയ ഭട്ട്, സമുദ്രക്കനി, അലിസൺ ഡൂസി തുടങ്ങിയ വൻതാരനിര അണിനിരക്കുന്ന ആർ.ആർ. ആറിലൂടെ രാജമൗലി പറയുന്നത് തെലുങ്ക് സ്വാതന്ത്ര്യ സമര സേനാനികളായ കോമരം ഭീമിന്റെയും അല്ലൂരി സീതാരാമരാജുവിന്റെയും ജീവിതകഥയാണ്.

ഡി.വി.വി. എന്റർടെയ്‌ൻമെന്റിന്റെ ബാനറിൽ ഡി.വി.വി. ധനയ്യാ നിർമ്മിക്കുന്ന ആർ.ആർ. ആറിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് കെ.കെ. സെന്തിൽ കുമാറാണ്. സംഗീതം- എം.എം. കീരവാണി , എഡിറ്റർ- ശ്രീകർ പ്രസാദ്.