വെഞ്ഞാറമൂട് : സ്നേഹക്കൂട് രക്ത ദാന ഫോറവും, കേരള വണിക വൈശ്യസംഘം വെഞ്ഞാറമൂട് ശാഖയും സംയുക്തമായി രക്തദാന ക്യാമ്പും, ബോധവത്കരണ റാലിയും നടത്തി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വെഞ്ഞാറമൂട് ഗുരുമന്ദിരത്തിത് മുന്നിൽ നടന്ന ചടങ്ങ് ഡി.കെ. മുരളി എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. വൈശ്യസംഘം സംസ്ഥാന പ്രസിഡന്റ് എസ്. കുട്ടപ്പൻ ചെട്ടിയാർ പതാക കൈമാറി. നെല്ലനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബീനാ രാജേന്ദ്രൻ പ്രജ്ഞാവാചകം ചൊല്ലിക്കൊടുത്തു. സ്നേഹക്കൂട് ഓർഗനൈസിംഗ് സെക്രട്ടറി എസ്. ഗോപകുമാർ, നോർക്ക വെൽഫയർ ബോഡ് ഡയറക്ടർ കെ.സി. സജീവ് തൈക്കാട്, ജില്ലാ പഞ്ചായത്ത് അംഗം ഷീലാകുമാരി, ജനമൈത്രി പൊലീസ് കോ-ഓർഡിനേറ്റർ ഷെരീർ വെഞ്ഞാറമൂട്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അരുണാ സി. ബാലൻ, എസ്.എം. റാസി, ശോഭ കുമാർ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കീഴായിക്കോണം സോമൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എൽ.എസ്. മഞ്ജു, സജീന, ഉഷാകുമാരി, അഡ്വ. വെഞ്ഞാറമൂട് സുധീർ, വിപിൻ, വെഞ്ഞാറമൂട് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ.എം റൈസ് തുടങ്ങിയവർ പങ്കെടുത്തു.