വർക്കല:ജില്ലാലൈബ്രറി കൗൺസിലിന്റെ യു.പി തല വായനാമത്സരം പേരേറ്റിൽ ഗ്രന്ഥശാലയിൽ സെക്രട്ടറി വി.ശ്രീനാഥക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. യുവജനവേദി സെക്രട്ടറി ജയശങ്കർ.ജെ.ബി, ആനിപവിത്രൻ,കാവ്യാഉണ്ണി തുടങ്ങിയവർ സംസാരിച്ചു. വായനാമത്സരത്തിൽ നവീൻചന്ദ്ര,ശ്രീപ്രിയ ആർ ഘോഷ്,ഗ്യാരിഷ് എന്നിവർ യഥാക്രമം ഒന്ന്,രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. ജ്ഞാനോദയം കലാവേദി കൺവീനർ രജികൃഷ്ണ വിജയികൾക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും നൽകി.