
സൂപ്പർതാരം രജനികാന്തിനെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന അണ്ണാത്തെ ദീപാവലി പ്രമാണിച്ച് നവംബർ 4ന് ലോകവ്യാപകമായി റിലീസ് ചെയ്യും. സൺ പിക്ച്ചേഴ്സ് നിർമ്മിക്കുന്ന ചിത്രത്തിൽ നയൻതാരയും കീർത്തി സുരേഷും മീനയും ഖുഷ്ബുവുമാണ് നായികമാർ. ഡി.ഇമാന്റേതാണ് സംഗീതം. കാമറ- വെട്രി.