കൊച്ചി: ആർ.എസ്.പി സ്ഥാപക നേതാവും മുൻ മന്ത്രിയും ട്രേഡ് യൂണിയൻ നേതാവുമായിരുന്ന ടി.കെ ദിവാകരന്റെ ജന്മശതാബ്ദി അനുസ്മരണ സമ്മേളനം 27ന് ഉച്ചക്ക് 2 മണിക്ക് കച്ചേരിപ്പടി സീതാറാം സെന്ററി നടക്കും. ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ അസീസ് ഉദ്ഘാടനം ചെയ്യും. മുൻ മന്ത്രി കെ ബാബു അനുസ്മരണ പ്രഭാഷണം നടത്തും. ജില്ല സെക്രട്ടറി ജോർജ് സ്റ്റീഫൻ അദ്ധ്യക്ഷത വഹിക്കും .കേന്ദ്രകമ്മ​റ്റി അംഗം വി.ശ്രീകുമാരൻ നായർ സംസ്ഥാന സെക്രട്ടേറിയ​റ്റ് മെമ്പർ കെ.റെജി കുമാർ, അഡ്വ ജെ.കൃഷ്ണ്ണകുമാർ എന്നിവർ സംസാരിക്കും. കൊച്ചി കോർപ്പറേഷൻ പൊതുുമരാമത്ത് സ്​റ്റാൻഡിംഗ് കമ്മി​റ്റി ചെയർപേഴ്‌സണായി തെരഞ്ഞടുക്കപ്പെട്ട സുനിത ഡിക്‌സണ്‌ യോഗത്തിൽ സ്വീകരണം നൽകും.