youth

തിരുവനന്തപുരം :സോളാർ കേസ് സി.ബി.ഐക്ക് വിട്ട് ഉത്തരവിറക്കി മണിക്കൂറുകൾക്കുള്ളിലാണ്, ലൈഫ് മിഷൻ കേസിൽ സി.ബി.ഐ അന്വേഷണത്തെ എതിർത്ത് ലക്ഷങ്ങൾ ഫീസായി വാങ്ങുന്ന വക്കീലന്മാർ സുപ്രീംകോടതിയിൽ സർക്കാരിന് വേണ്ടി വാദിച്ചതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലും വൈസ് പ്രസിഡന്റ് ശബരീനാഥും വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

ഒരുവശത്ത് സി.ബി.ഐ യിൽ വിശ്വാസമില്ലെന്ന് പറയുകയും, ഇതേ സി.ബി.ഐയെത്തന്നെ പ്രതിപക്ഷ നേതാക്കളെ കുരുക്കാൻ ഉപയോഗിക്കുകയുമാണ്. ശരത് ലാൽ ,കൃപേഷ്, ഷുഹൈബ് കൊലപാതകങ്ങൾ സി.ബി.ഐ ഏറ്റെടുക്കുന്നതിനെതിരെ ലക്ഷങ്ങളാണ് ഖജനാവിൽ നിന്ന് ചെലവഴിച്ചത്.സോളാർ കേസ് സി.ബി.ഐക്ക് വിട്ടതോടെ, സി.ബി.ഐ യിൽ വിശ്വാസമുണ്ടെന്ന് സർക്കാർ തെളിയിച്ചിരിക്കുകയാണ്. അതിനാൽ, സി.ബി.ഐയെ എതിർക്കാൻ കേസിന് ചെലവഴിച്ച തുക പൊതുഖജനാവിലേക്ക് സി.പി.എം തിരിച്ചടയ്ക്കണം. വാളയാർ കേസിലടക്കം അമ്മമാരുടെ കണ്ണീർ കണ്ടിട്ട് മനസലിയാത്ത സർക്കാരിന് ഒരു തട്ടിപ്പുകാരിയുടെ കത്തിൽ മനസലിയുകയാണ..ഇതിലും ഭേദം അവരെ സി.പി.എമ്മിന്റെ പ്രചാരണ സമിതി അദ്ധ്യക്ഷയാക്കുകയാണെന്ന് ഷാഫി പറഞ്ഞു.