നെയ്യാറ്റിൻകര: എസ്.എൻ.ഡി.പി യോഗം 2950-ാം നമ്പർ കരിങ്ങാലുംമൂട് ശാഖാ പൊതുയോഗംനെയ്യാറ്റിൻകര യൂണിയൻ സെക്രട്ടറി ആവണി ബി. ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റും ശാഖാ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാനുമായ കിരൺ ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം വൈ.എസ്. കുമാർ, സുഗതൻ തെറ്റിയറ എന്നിവർ പങ്കെടുത്തു. ശാഖാ കൺവീനർ ബിനോജ് മുടക്കുവട്ടം റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
സതീഷ് ശാസ്ത (പ്രസിഡന്റ്), അനി കിളിയൂർ (വൈസ് പ്രസിഡന്റ്), ബിനോജ് മുടക്കുവട്ടം (സെക്രട്ടറി), ബിനു മലപ്പാറ (യൂണിയൻ പ്രതിനിധി), ജലജകുമാരി, ഷിജു, സന്തോഷ് കുമാർ, ബിനു തെറ്റിയറ, ബിജു.ആർ.എസ്, വിഷ്ണു സുരേന്ദ്രൻ ആലുകുഴി (എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ), വിക്രമൻ കിളിയൂർ, സുഗതൻ തെറ്റിയറ, ജയൻ കള്ളിമൂട് (പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ), സുകുമാരപ്പണിക്കർ (രക്ഷാധികാരി), ജയൻ മാതൃഭൂമി, സുശീലൻ കിളിയൂർ, ഭുവനചന്ദ്രൻ, അനിൽകുമാർ (പ്രത്യേക ക്ഷണിതാക്കൾ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.