anakkutty

കാട്ടാക്കട: അമ്മയാന ചരിഞ്ഞതോടെ വിതുരയിലേയും കോട്ടൂരിലേയും നൊമ്പരമായി മാറിയ

പിടിയാനക്കുട്ടി ഇനി കാപ്പുകാട്ടെ ആമിനയായി വളരും. അമ്മയുടെ അടുത്ത് അപരിചിതരെ ഒരാളെയും അടുപ്പിക്കാതെ ചിഹ്നം വിളിച്ചും പേടിപ്പിച്ചും വട്ടംചുറ്റി ഇടിക്കാനും ഓടിച്ച അവൾ രണ്ട് ദിവസം കൊണ്ട് എല്ലാവരുമായും ഇണങ്ങി വനപാലകരുടെ പൊന്നോമനയായി മാറി. ആന എന്ന രണ്ടക്ഷരത്തെ വേർപ്പെടുത്തി ഇടയ്ക്ക് ഞാൻ എന്ന അർത്ഥം വരുന്ന മി എന്ന വാക്ക് ചേർത്താണ് ആമീന (Aamena) എന്നാക്കിയിട്ടുള്ളതെന്ന് കാപ്പുകാട് വൈൽഡ് ലൈഫ് വാർഡൻ സതീശൻ പറഞ്ഞു.