തിരുവനന്തപുരം: ഭൂമി കൈമാറ്രത്തിന് രണ്ടു ശതമാനം നികുതി ഏർപ്പെടുത്താനുള്ള സംസ്ഥാന ധനകാര്യ കമ്മിഷൻ ശുപാർശ നടപ്പാക്കേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചു. ഇപ്പോൾ ഭൂമി കൈമാറ്റത്തിന് എട്ട് ശതമാനം സ്റ്രാമ്പ് ഡ്യൂട്ടിയും രണ്ടുശതമാനം രജിസ്ട്രേഷൻ ഫീസും നൽകണം.ഇതു തന്നെ കൂടുതലായതുകൊണ്ടാണ് ഇനി പ്രത്യേകം നികുതി വേണ്ടെന്ന് തീരുമാനിച്ചതെന്നാണ് വിശദീകരണം.