തിരുവനന്തപുരം: വ്യവസായ വകുപ്പ് മന്ത്രി ഇ.പി.ജയരാജന്റെ പ്രൈവറ്റ് സെക്രട്ടറിയായി റിയാബ് മുൻ ചെയർമാൻ എൻ.ശശിധരൻ നായരെ നിയമിച്ച് ഉത്തരവായി. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ പേഴ്സണൽ സ്റ്റാഫിലും ശശിധരൻ നായർ പ്രവർത്തിച്ചിട്ടുണ്ട്. വ്യവസായ മന്ത്രിയുടെ പ്രൈറ്റ് സെക്രട്ടറിയായിരുന്ന പ്രകാശൻ മാസ്റ്റർ ഒഴിഞ്ഞതിനെ തുടർന്നാണ് പുതിയ നിയമനം.