photo

ചിറയിൻകീഴ്: റോഡ് മുറിച്ച് കടക്കവെ ബൈക്ക് ഇടിച്ച് പരിക്കേറ്റ വൃദ്ധൻ മരണമടഞ്ഞു. ശാർക്കര ഈഞ്ചയ്ക്കൽ വി.എസ് ഭവനിൽ സുധാകരൻ (68) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ദിവസം രാത്രി 9ന് വലിയകട- ശാർക്കര റോഡിൽ ഡി.ഡി.ആർ.സി ലാബിന് സമീപമാണ് സംഭവം. ലാബിന് സമീപം ചായക്കട നടത്തി വരികയാണ് സുധാകരൻ. കട അടച്ച ശേഷം വീട്ടിലേക്ക് പോകാൻ റോഡ് മുറിച്ച് കടക്കുമ്പോഴാണ് അപകടം . ഇടിയുടെ ആഘാതത്തിൽ സുധാകരനും ബൈക്ക് യാത്രക്കാരും റോഡിലേക്ക് വീഴുകയായിരുന്നു. സുധാകരനെയും ബൈക്ക് യാത്രക്കാരായ ഈഞ്ചക്കൽ വലിയചിറ സ്വദേശികളായ യുവാക്കളെയും ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും സുധാകരൻ മരിച്ചു. തലയ്ക്കേറ്റ പരിക്കാണ് മരണ കാരണം. ബെെക്ക് യാത്രക്കാരിൽ ഒരാൾ മെഡിക്കൽകോളേജ് ആശുപത്രിയിലാണ്. മറ്റേയാൾ ആശുപത്രി വിട്ടു. സുധാകരന്റെ ഭാര്യ വിജയമ്മ .മനോജ് കുമാർ, മഞ്ചു, മായാദേവി എന്നിവർ മക്കളും രാജി, രാജീവ്, ആദർശ് എന്നിവർ മരുമക്കളും.