vaccine

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ 18,450 ആരോഗ്യ പ്രവർത്തകർ കൂടി കൊവിഡ് വാ‌ക്‌സിനേഷന് വിധേയരായി. ഇന്നലെ 227 കേന്ദ്രങ്ങളിലാണ് വാക്‌സിനേഷൻ നടന്നത്. തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലാണ് ഏറ്റവും കൂടുതൽ (25) വാക്സിനേഷൻ കേന്ദ്രങ്ങളാണുള്ളത്. ശനിയാഴ്‌ച 80 കേന്ദ്രങ്ങളിലായി 6236 ആരോഗ്യ പ്രവർത്തകർക്ക് വാക്സിൻ നൽകിയിരുന്നു. ആകെ 72,530 ആരോഗ്യ പ്രവർത്തകരാണ് വാക്സിനേഷൻ സ്വീകരിച്ചത്.

ആകെ രജിസ്റ്റർ ചെയ്തവർ 4,97,441

ആരോഗ്യപ്രവർത്തകർ 402056

ആഭ്യന്തരവകുപ്പിലുള്ളവർ 75,592

മുൻസിപ്പൽ വർക്കർമാർ 6,600

റവന്യൂ വകുപ്പിലുള്ളവർ 13,193

ഇ​ന്ന​ലെ​ 3361​ ​കൊ​വി​ഡ് ​കേ​സു​കൾ

തി​രു​വ​ന​ന്ത​പു​രം​ ​:​ ​സം​സ്ഥാ​ന​ത്ത് 3361​ ​പേ​ർ​ക്ക് ​കൂ​ടി​ ​കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ച്ചു.​ 2969​ ​പേ​ർ​ ​സ​മ്പ​ർ​ക്ക​രോ​ഗി​ക​ളാ​ണ്‌.​ 276​ ​പേ​രു​ടെ​ ​സ​മ്പ​ർ​ക്ക​ ​ഉ​റ​വി​ടം​ ​വ്യ​ക്ത​മ​ല്ല.​ 24​ ​മ​ണി​ക്കൂ​റി​നി​ടെ​ 30,903​ ​സാ​മ്പി​ളു​ക​ളാ​ണ് ​പ​രി​ശോ​ധി​ച്ച​ത്.​ 10.88​ ​ശ​ത​മാ​ന​മാ​ണ് ​ടെ​സ്റ്റ് ​പോ​സി​റ്റി​വി​റ്റി​ ​നി​ര​ക്ക്.​ 43​ ​ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കാ​ണ് ​രോ​ഗം​ ​ബാ​ധി​ച്ച​ത്.
17​ ​കൊ​വി​ഡ് ​മ​ര​ണ​ങ്ങ​ളും​ ​സ്ഥി​രീ​ക​രി​ച്ചു.​ ​എ​റ​ണാ​കു​ളം​ 487,​ ​കോ​ഴി​ക്കോ​ട് 439,​ ​കൊ​ല്ലം​ 399,​ ​തി​രു​വ​ന​ന്ത​പു​രം​ 313,​ ​കോ​ട്ട​യം​ 311,​ ​തൃ​ശൂ​ർ​ 301,​ ​ആ​ല​പ്പു​ഴ​ 271,​ ​മ​ല​പ്പു​റം​ 220,​ ​പാ​ല​ക്കാ​ട് 162,​ ​ഇ​ടു​ക്കി​ 117,​ ​പ​ത്ത​നം​തി​ട്ട​ 117,​ ​ക​ണ്ണൂ​ർ​ 115,​ ​വ​യ​നാ​ട് 67,​ ​കാ​സ​ർ​കോ​ട് 42​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​വി​വി​ധ​ജി​ല്ല​ക​ളി​ൽ​ ​രോ​ഗ​ബാ​ധി​ത​രു​ടെ​ ​എ​ണ്ണം.​ ​യു.​കെ​യി​ൽ​ ​നി​ന്നു​ ​വ​ന്ന​ ​ഒ​രാ​ൾ​ക്കും​ ​ഇ​ന്ന​ലെ​ ​കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ച്ചു.​ 2,14,211​ ​പേ​രാ​ണ് ​ഇ​പ്പോ​ൾ​ ​നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.