ak-saseendran

തിരുവനന്തപുരം:നികുതി അടയ്ക്കാനുള്ള സമയം നീട്ടിയില്ലെങ്കിൽ സർവീസ് നിറുത്തുമെന്ന് സ്വകാര്യ ബസുടമകൾ മന്ത്രി എ.കെ. ശശീന്ദ്രനെ അറിയിച്ചു. ഇന്ധലവില കുത്തനെ ഉയരുന്നതും പ്രതിസന്ധി കൂട്ടുന്നുവെന്നാണ് ബസ് ഉടമകളുടെ വാദം. ലോക്ക് ഡൗണിൽ കുരുങ്ങി കട്ടപ്പുറത്തായ പല സ്വകാര്യബസുകളും ഓടിത്തുടങ്ങിയതേയുള്ളൂ. അതിനിടയിലാണ് ഇന്ധനവില കുത്തനെ ഉയർന്നത്. നികുതി അടയ്ക്കാനുള്ള തീയതി ഈ മാസം 30 ന് അവസാനിക്കുകയാണ്. സമയം നീട്ടി നൽകിയില്ലെങ്കിൽ സർവീസ് തുടരാനാകില്ല. നികുതിയുടെ കാര്യത്തിൽ തനിച്ച് തീരുമാനമെടുക്കാനാകില്ലെന്നാണ് മന്ത്രി മറുപടി നൽകിയത്. ബസ് ചാർജ് കൂട്ടുന്നതും ആലോചനയിലില്ല.