തിരുവനന്തപുരം: സ്‌കോൾ കേരള മുഖേന 2020-22 ബാച്ചിൽ ഹയർസെക്കഡറി ഓപ്പൺ റെഗുലർ കോഴ്സിന് രജിസ്റ്റർ ചെയ്ത് രേഖകൾ സമർപ്പിച്ച ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് പഠനകേന്ദ്രം അനുവദിച്ചു. തിരിച്ചറിയൽ രേഖ അനുവദിക്കും മുമ്പ് സബ്‌ജക്ട് കോമ്പിനേഷൻ,ഉപഭാഷ എന്നിവയിൽ മാറ്റം ആവശ്യമെങ്കിൽ 30നകം scolekerala@gmai.com എന്ന ഇ.മെയിൽ വിലാസത്തിൽ അപേക്ഷിക്കണം. ഫോൺ 0471-2342950.