u-p-school-nilakkamukku

വക്കം: സർക്കാരിന്റെ പൊതു വിദ്യഭ്യാസസംരക്ഷണനയത്തിന്റെ ഭാഗമായി നിലയ്ക്കാമുക്ക് യു.പി സ്കൂളിൽ എം.എൽ.എ ഫണ്ടിൽ നിന്ന് 12 ലക്ഷം രൂപ ചെലവഴിച്ച് സ്കൂൾ ബസ്സും, ജില്ലാ പഞ്ചായത്ത് 15 ലക്ഷം ചെലവഴിച്ച് മൾട്ടി പർപ്പസ് സ്റ്റേഡിയവും നിർമ്മിച്ചത്. സ്കൂൾ ബസിന്റെ ഫ്ളാഗ് ഒഫ് അഡ്വ. ബി. സത്യൻ എം.എൽ.എ നിർവഹിച്ചു. മൾട്ടി പർപ്പസ് സ്റ്റേഡിയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എ. ഷൈലജാബീഗം ഉദ്ഘാടനം ചെയ്തു. സത്യൻ. എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ 50 ലക്ഷം ചെലവഴിച്ച് ആസ്ബറ്റോസ് ഷീറ്റ് മാറ്റി പുതിയ കെട്ടിടവും നിർമ്മിക്കാനും പദ്ധതിയുണ്ട്. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. താജുന്നീസ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ആർ. സുഭാഷ്, ബ്ളോക്ക് മെമ്പർ അജിത, ഡി. അജയകുമാർ, വി.എസ്. സജി, സുരേഷ് ചന്ദ്രബാബു എന്നിവർ പങ്കെടുത്തു. വി. അരുൺ സ്വാഗതം പറഞ്ഞു.