training

കിളിമാനൂർ:വാലഞ്ചേരി റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ സർക്കാർ ആഭ്യന്തര വകുപ്പിന്റെ കീഴിൽ നിർഭയ പദ്ധതി പ്രകാരം നടപ്പാക്കുന്ന വനിതകൾക്കായുള്ള സ്വയം പ്രതിരോധ പ്രായോഗിക പരിശീലനം നൽകി.പൊലീസിലെ വിദഗ്ദ്ധ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരും നിർഭയ വോളന്റിയേഴ്സുമാരായ മല്ലിക, മിനി, ലാലി, അമൃത, ബിന്ദു എന്നിവർ നേതൃത്വം നൽകി. പരിശീലന പരിപാടി കിളിമാനൂർ സബ് ഇൻസ്പെക്ടർ ബിജുകുമാർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് മോഹൻ വാലഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എൻ. ഹരികൃഷ്ണൻ, വൈസ് പ്രസിഡന്റ് മാരായ ആർ. അനിൽകുമാർ, പ്രഫ.എം.എം. ഇല്യാസ്, വനിതാ വിഭാഗം കൺവീനർമാരായ രജിത, മഞ്ജു, ചന്ദ്രിക, ജ്യോതിലക്ഷ്മി, ബീനാ ബാബു തുടങ്ങിയവർ പങ്കെടുത്തു.