note

കിളിമാനൂർ : റിപ്പബ്ലിക് ദിനത്തിൽ സൗജന്യ നോട്ട് ബുക്ക് വിതരണവും നോട്ട് ബുക്ക് നിർമ്മാണ പരിശീലനവും നടത്തി മാതൃകയാവുകയാണ് കൊട്ടാരം സ്പെഷ്യൽ യു.പി.എസിലെ കുട്ടികൾ. നോട്ട്ബുക്ക് നിർമാണ പരിശീലന ഉദ്ഘാടനം കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിന്റ് ടി.ആർ. മനോജ് നിർവഹിച്ചു. വാർഡ് മെമ്പർ എം.എൻ. ബീന, ബി .പി .സി സാബു , സി .ആർ .സി കോഡിനേറ്റർ കെ.എസ് ജയലക്ഷ്മി ക , പ്രഥമാധ്യാപിക കെ. ലീല , അദ്ധ്യാപകരായ വി.ഡി. രാജീവ്. ജി.എസ്. സീന, പി.ടി.എ പ്രസിഡന്റ് സുനിത എന്നിവർ പങ്കെടുത്തു.