wheel

വെഞ്ഞാറമൂട് : കുവൈറ്റ് കലാ ട്രസ്റ്റ്‌ കിടപ്പ് രോഗികൾക്ക് വീൽ ചെയറുകൾ നൽകി. കിടപ്പ് രോഗിയായ യോഹന്നാൻ നാടാർക്കുള്ള വീൽ ചെയർ ഭാര്യ എമിലിക്ക് നൽകി സി.പി.എം വെഞ്ഞാറമൂട് ഏരിയ സെക്രട്ടറി ഇ.എ. സലീം വിതരണോദ്ഘാടനം നിർവഹിച്ചു. നോർക്ക വെൽഫെയർ ബോർഡ്‌ ഡയറക്ടർ കെ.സി. സജീവ് തൈക്കാട് അദ്ധ്യക്ഷത വഹിച്ചു. വാമനപുരം ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം കെ. സജീവ്, മാണിക്കൽ ഗ്രാമ പഞ്ചായത്ത്‌ ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. സുരേഷ് കുമാർ, സി.പി.എം കോലിയക്കോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി ശ്രീവത്സൻ, കേരള പ്രവാസി സംഘം വെഞ്ഞാറമൂട് ഏരിയ സെക്രട്ടറി സി. സജീവ് തുടങ്ങിയവർ പങ്കെടുത്തു.