1

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര നഗരസഭ അങ്കണത്തിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ നഗരസഭ ചെയർമാൻ പി.കെ. രാജ്മോഹൻ പതാക ഉയർത്തി.

നെയ്യാറ്റിൻകര ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ. ഷിബു പതാക ഉയർത്തി. കൗൺസിലർ മഞ്ചത്തല സുരേഷ്, പി.ടി.എ പ്രസിഡന്റ് പി. മധുകുമാരൻ നായർ, പ്രിൻസിപ്പൽ ജെ. ജോയ് ജോൺസ് എന്നിവർ പങ്കെടുത്തു.

വിശ്വഭാരതി പബ്ലിക് സ്കൂളിൽ സ്കൂൾ ചെർമാനും മാനേജിംഗ് ട്രസ്റ്റിയുമായ വി. വേലപ്പൻ നായർ പതാക ഉയർത്തി. ഒരാഴ്ചക്കാലം പരിസര ശുചീകരണത്തിന് പ്രാധാന്യം നൽകി സേവനവാരമായി ആചരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വൈസ് ചെയർമാൻ ആർ.വി. സനിൽ കുമാർ, സീനിയർ പ്രിൻസിപ്പൽ ജയദേവൻ, അക്കാഡമിക് ഡയറക്ടർ ഡോ. പി. മോഹൻ കുമാർ, നോഡൽ ഓഫീസർ സി. സുരേഷ് കുമാർ, ലയ്സൺ ഓഫീസർ വി.എൻ. റാവു എന്നിവർ പങ്കെടുത്തു.

ഡോ ജി.ആർ.പബ്ലിക് സ്കൂളിൽ മാധവി മന്ദിരം ലോകസേവട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി സിസ്റ്റർ മൈഥിലിയുടെ നേതൃത്വത്തിൽ ത്രിവർണ പതാക ഉയർത്തി. പ്രിൻസിപ്പൽ മരിയ ജോ ജഗദീഷ്, മാനേജർ പി. രവിശങ്കർ, വൈസ് പ്രിൻസിപ്പൽ സുബി ഗ്ലാഡ്സ്റ്റൺ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പെരുമാൾ പിള്ള എന്നിവർ പങ്കെടുത്തു.

നെയ്യാറ്റിൻകര വ്യാപാരി വ്യവസായി ഏകോപന സമിതി റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി കച്ചവട സ്ഥാപനങ്ങളും പരിസരങ്ങളും ശുചിയാക്കി. നഗരസഭ ചെയർമാൻ പി.കെ. രാജ്മോഹൻ ഉദ്ഘാടനം ചെയ്തു. നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിംലെ ഓട്ടോ തൊഴിലാളികൾക്ക് ക്ലീൻ നെയ്യാറ്റിൻകര ഗ്രീൻ നെയ്യാറ്റിൻകര പ്രഥമ പുരസ്കാരം നൽകി. കൗൺസിലർ മഞ്ചത്തല സുരേഷ്, വൈസ് ചെയർപേഴ്സൺ പ്രിയാ സുരേഷ്, ക്ഷേമകാര്യ സ്റ്റാൻഡിഗ് കമ്മിറ്റി ചെയർമാൻ കെ.കെ. ഷിബു, ആരോഗ്യ കാര്യ സ്റ്റാൻഡിഗ് കമ്മിറ്റി ചെയർമാൻ ജോസ് ഫ്രാങ്ക്ളിൻ തുടങ്ങിയവർ പങ്കെടുത്തു.

പെരുങ്കടവിള ഗ്രാമപഞ്ചായത്തിൽ റിപ്പബ്ലിക് ദിനത്തിൽ പ്രസിഡന്റ് എസ്. സുരേന്ദ്രനും അതിയന്നൂർ ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റ് വി.പി. സുനിൽകുമാറും പതാക ഉയർത്തി. അതിയന്നൂർ ഗ്രാമപഞ്ചായത്തിലെ കൊടങ്ങാവിള വാ‌‌ർഡിലെ ചെമ്പംകുളം അങ്കണവാടിയിലും ചെറുപാലയ്ക്കൽ അങ്കണവാടിയിലും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൊടങ്ങാവിള വിജയകുമാർ പതാക ഉയർത്തി. തുടർന്ന് ലോഹ്യ കൾച്ചറൽ സെന്ററിന്റ ആഭിമുഖ്യത്തിൽ നെയ്യാറ്റിൻകരയിൽ സംസ്ഥാന പ്രസിഡന്റ് കൊടങ്ങാവിള വിജയകുമാർ പതാക ഉയർത്തി.

അമരവിള സി.എസ്.ഐ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ റിപ്പബ്ലിക് ദിനാഘോഷം കോ-ഓ‌ർഡിനേറ്റർ എച്ച്. വിജയകുമാരിയുടെ അദ്ധ്യക്ഷതയിൽ നടന്നു. സ്കൂൾ സൂപ്രണ്ട് ഡി.പി. ജയധർമ്മൻ ദേശീയ പതാക ഉയർത്തി. ഹെഡ്മിസ്ട്രസ് ഗ്ലോറി പ്രേം, കൺവീനർ കെ.എം.ജയരാജ് തുടങ്ങിയവർ പങ്കെടുത്തു.

മണ്ണടിക്കോണം റസിഡന്റ്സ് അസോസിയേഷന്റെ അഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനാചരണത്തോടനുബന്ധിച്ചു പതാക ഉയർത്തലും വാർത്ത ബോർഡ് അനാച്ഛാദനവും, ഓർമ്മ മരം നടീലും നടന്നു. പ്രസിഡന്റ് രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ സെക്രട്ടറി ഷാജിയും, മാറനല്ലൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രേമവല്ലി, ഷീബാ മോൾ നന്ദകുമാരൻ നായർ, ട്രഷറർ കെ.എം. സജീവ്, പ്രശാന്ത്, ജ്യോതി എന്നിവർ പങ്കെടുത്തു.