കല്ലമ്പലം: നവവധു ബാത്ത് റൂമിൽ കഴുത്തറുത്ത് മരിച്ച സംഭവത്തിന് പിന്നാലെ ഭർത്തൃ മാതാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചെമ്മരുതി മുത്താന ഗുരുമുക്കിനു സമീപം സുനിതാ ഭവനിൽ പുഷ്പാംഗദന്റെ ഭാര്യ ശ്യാമളയാണ്(53) മരിച്ചത്. വീടിനടുത്തുള്ള കോഴിഫാമിൽ ചൊവ്വാഴ്ച പുലർച്ചെയാണ് മരിച്ചത്.
കഴിഞ്ഞ 15 നാണ് ശ്യാമളയുടെ മകനായ ശരത്തിന്റെ ഭാര്യ വെട്ടൂർ വെന്നികോട് വലയന്റെകുഴി ശാന്ത മന്ദിരത്തിൽ ഷാജിയുടെയും ശ്രീനയുടെയും മകൾ ആതിരയെ ഭർത്തൃഗൃഹത്തിലെ ബാത്ത് റൂമിൽ മരിച്ച നിലയിൽ കണ്ടത്. സംഭവത്തിൽ ദുരൂഹത ഉന്നയിച്ചും അന്വേഷണം ആവശ്യപ്പെട്ടും ആതിരയുടെ പിതാവ് എസ്.പിക്ക് പരാതി നൽകിയിരുന്നു. അമ്മായി അമ്മ ഉപദ്രവിച്ചിരുന്നതായി മകൾ പറഞ്ഞിരുന്നതായും ഇവർ പരാതിയിൽ പറയുന്നുണ്ട്. നവംബർ 30 നായിരുന്നു ശരത്തും ആതിരയും തമ്മിലുള്ള വിവാഹം. രണ്ടു മരണത്തിലും ദുരൂഹതയുള്ളതായി നാട്ടുകാരിൽ ചിലർ ആരോപിച്ചു. മക്കൾ : ശരത്ത്, സുനിത, സനിത. മരുമക്കൾ: പരേതയായ ആതിര, ശ്യാം കുമാർ, സൈജു.
ഫോട്ടോകൾ
1.ശ്യാമള
2. ആതിര