2002ൽ ഫൈവ് സ്റ്റാർ എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച കനിഹ എന്ന ദിവ്യ വെങ്കട്ടസുബ്രഹ്മണ്യം മലയാളം, തെലുങ്ക് കന്നഡ ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മെക്കാനിക്കൽ എൻജിനിയറിംഗിൽ ബിരുദധാരിയായ കനിഹ മികച്ചൊരു പോപ് സിംഗർ കൂടിയാണ്. മോഡലിംഗ് രംഗത്ത് നിന്നാണ് അഭിനയ രംഗത്തേക്ക് വന്നത്. അവതാരകയായും കനിഹ തിളങ്ങിയിട്ടുണ്ട്. അജിത്, മമ്മൂട്ടി, മോഹൻലാൽ, ജയറാം, സുദീപ് തുടങ്ങി നിരവധി സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുള്ള കനിഹ, തന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന കഥാപാത്രം മമ്മൂട്ടി നായകനായ പഴശിരാജയിലെ കൈതേരി മാക്കം ആണെന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് താരം പങ്കുവച്ചിരിക്കുന്ന ഒരു ഫോട്ടോയാണ്. ദുബായിയിൽ റൂമിന്റെ ബാൽക്കണിയിൽ നിന്നും ബുർജ് ഖലീഫയുടെ മുൻപിൽ പോസ് ചെയ്‌തിരിക്കുന്ന ചിത്രമാണ് താരം പങ്ക് വച്ചിരിക്കുന്നത്. മനോഹരമാണ് ഈ കാഴ്ച എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.