f

കടയ്ക്കാവൂർ: കർഷകദ്രോഹ ബില്ലുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് രണ്ടു മാസത്തലധികമായി നടത്തുന്ന കർഷക സമരത്തിന് ഐക്യദാർഡ്യം പ്രഖാപിച്ചു കൊണ്ട് സി.ഐ.ടി.യു അഞ്ചുതെങ്ങ് കോ- ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക പരേഡ് നടത്തി.

കായിക്കര കപാലീശ്വരത്ത് നിന്ന് ആരംഭിച്ച കർഷക പരേഡ് അഞ്ചുതെങ്ങ് ജംഗ്ഷനിൽ സമാപിച്ചു. ജംഗ്ഷനിൽ നടന്ന യോഗം മത്സ്യ തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു) സംസ്ഥാന ട്രഷറർ സി. പയസ് ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡന്റ് വി. ലൈജു അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ. ജറാൾഡ് തുടങ്ങിയവർ സംസാരിച്ചു. സി.ഐ.ടി.യു കോർഡിനേഷൻ കമ്മിറ്റി കൺവീനർ ബി.എൻ. സൈജു രാജ് സ്വാഗതവും ജോ. കൺവീനർ ലിജാ ബോസ് നന്ദിയും പറഞ്ഞു. കർഷക പരേഡിന് ലോക്കൽ കമ്മിറ്റിയംഗങ്ങളായ പി. വിമൽരാജ്, ശ്യാമ പ്രകാശ്, ആന്റോ ആന്റണി, ജനപ്രതിനിധികളായ ജോസഫിൻ മാർട്ടിൻ, ജയാശ്രീരാമൻ, സരിത ബിജു, സജി സുന്ദർ, മിനി ജൂഡ്, സ്റ്റീഫൻ, ഡോൺ ബോസ്കോ, സോഫിയ, ബ്രാഞ്ച് സെക്രട്ടറിമാരായ ബി. രാജൻ, ജസ്റ്റിൻ ആൽബി, ബിബിൻ ചന്ദ്രപാൽ, സുനി കായിയ്ക്കര, തോബിയാസ്, ലിനി പീറ്റർ, സെൽവി ജാക്സൻ, ജോസ് ചാർളി, സ്റ്റാറി തോമസ്, ജോഷി ജോണി സുഭാഷ് ചന്ദ്ര ബോസ് തുടങ്ങിയവർ നേതൃത്വം നൽകി.