volka

തിരുവനന്തപുരം: അര ലിറ്ററും ഒരു ലിറ്ററും മദ്യം കൊണ്ട് തൃപ്തിപ്പെടാത്തവർക്കായി ഒന്നര ലിറ്ററിന്റെയും രണ്ടേകാൽ ലിറ്ററിന്റെയും മദ്യകുപ്പികൾ വരുന്നു. മദ്യം വാങ്ങാൻ അടിക്കടി എത്തുന്നവരുടെ തിരക്ക് കുറയ്ക്കാനും ബിവറേജസ് കോർപ്പറേഷന്റെ പ്രതിദിനവരുമാനം കൂട്ടാനുമാണ് വലിയ കുപ്പികളിൽ മദ്യമെത്തുന്നത്. ഫെബ്രുവരി ഒന്നുമുതൽ 750 ലിറ്റർ മദ്യം ചില്ലു കുപ്പിയിലാണ് എത്തുക ഒപ്പം വലിയ കുപ്പികളും നിലവിൽ വരും. ഒന്നര ലിറ്ററിന്റെയും രണ്ടേകാൽ ലിറ്ററിന്റെയും വിലയിൽ നേരിയ കുറവുമുണ്ടാകും. ഒരു ലിറ്ററും അര ലിറ്ററും ഒരുമിച്ച് വാങ്ങിയാൽ നൽകേണ്ട വിലയേക്കാൾ അല്പം കുറഞ്ഞിരിക്കും വലിയ കുപ്പികളുടെ വില രണ്ട് കുപ്പികളുടെ നിർമ്മാണ ചെലവും കയറ്റിറക്കുകൂലിയും ഉൾപ്പടെയുണ്ടാകുന്ന ചെലവും ബെവ്കോയ്ക്ക് ലാഭിക്കാനാകും. ഇത് കണക്കാക്കിയാണ് വലിയ കുപ്പി മദ്യത്തിന്റെ വിലയിൽ നേരിയ കുറവ് വരുത്തുന്നത്.