bala

വ്യക്തിജീവിതത്തിലെ ചില അസ്വാരസ്യങ്ങൾ മാദ്ധ്യമങ്ങളിൽ വന്നതും തുടർന്ന് ബാല നൽകിയ മറുപടികളുമൊക്കെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയായിരുന്നു. അമൃതയുമായി വിവാഹ മോചനം നേടിയതിന് ശേഷം ബാലയുടെ രണ്ടാം വിവാഹത്തെ കുറിച്ചുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. ഇത്തരത്തിലുള്ള വ്യാജ വാർത്തകളിൽ പ്രതികരിച്ച് ബാല തന്നെ നേരിട്ട് എത്താറുണ്ട്. തന്റെ വിവാഹം എല്ലാവരേയും അറിയിച്ചു കൊണ്ടുള്ളതായിരിക്കുമെന്നാണ് മാദ്ധ്യമപ്രവർത്തകരോട് ബാല പറഞ്ഞത്. അമൃതയുമായുള്ള വിവാഹബന്ധം വേർപെടുത്തിയതുമായി ബന്ധപ്പെട്ടുള്ള വാർത്തകൾ അറിയാനാണ് പലരും ഇപ്പോഴും കാത്തിരിക്കുന്നത്. അതുപോലെ രണ്ടാമതൊരു വിവാഹം കഴിക്കുമോ എന്നുള്ള ചോദ്യത്തിനും ഈ അടുത്ത് ബാല ഒരു അഭിമുഖത്തിൽ വ്യക്തമായ ഉത്തരം നൽകിയിരുന്നു. തന്റെ ജീവിതത്തിലെ നല്ല മൂഹുർത്തങ്ങൾ വരാൻ പോവുന്നുണ്ടെന്നും താരം പറഞ്ഞു. "നല്ല പ്രൊപ്പോസൽസ് ഉണ്ട്. എവിടെയൊക്കെയോ പോയി ഷൂട്ടിംഗിന്റെ തിരക്കുകളിൽ നിന്നും തിരിച്ച് വരുമ്പോൾ വീട്ടിൽ സ്‌നേഹം നിറഞ്ഞ് നിൽക്കണം. അത്രയേ എനിക്കുള്ളു. കഴിക്കാൻ ഭക്ഷണം കിട്ടിയില്ലെങ്കിലും സ്‌നേഹവും സമാധാനവും മാത്രം മതിയെന്നാണ് വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് താരത്തിന്റെ മറുപടി. ഇപ്പോഴും വിവാഹ ജീവിതത്തിലുള്ള വിശ്വാസമൊന്നും പോയിട്ടില്ല. പക്ഷേ പേടിയുണ്ട്. എല്ലാം ദൈവത്തിന്റെ കൈയിൽ ഏൽപ്പിച്ചിരിക്കുകയാണ്. ഇനിയും വിവാഹത്തെ കുറിച്ച് ഒരു ചിന്ത ഉണ്ടായാൽ അതെന്തായാലും നിങ്ങളെ എല്ലാവരെയും അറിയിച്ചിട്ടേ ചെയ്യുകയുള്ളു." അന്തസായി തന്നെ വിവാഹം നടത്തുമെന്നും ബാല അഭിമുഖത്തിൽ പറഞ്ഞിരുന്നു. വിവാഹത്തെ കുറിച്ച് പറയുന്ന വീഡിയോയ്ക്ക് താഴെ ആശംസകൾ അറിയിച്ചും പിന്തുണ ഉണ്ടാവുമെന്നും പറഞ്ഞാണ് ആരാധകർ എത്തിയിരിക്കുന്നത്. 'ഒരുപാട് വൈകി പോയി.... ഈ തീരുമാനം കുറച്ച് കൂടി മുന്നേ എടുക്കാമായിരുന്നു.', 'എങ്കിലും സാരമില്ല... കല്യാണത്തിന് സമ്മതിച്ചത് തന്നെ വലിയ കാര്യമാണ്...' 'ബാലയ്ക്ക് നല്ലൊരു കുടുംബം ഉണ്ടാവട്ടേ.' എന്നൊക്കെയാണ് ആരാധകർക്ക് പറയാനുള്ളത്. ഇനിയും നല്ല തീരുമാനങ്ങൾ എടുക്കാൻ വിമുഖത കാണിക്കരുതെന്നും മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്ക് വില കൊടുക്കേണ്ടെന്നുമൊക്കെ കമന്റുകളിൽ ആരാധകർ പറയുന്നുണ്ട്.