vaccine

കൊച്ചി: വി.പി.എസ് ലേക്ക്‌ഷോർ ഹോസ്പിറ്റലിൽ കൊവിഡ് വാക്‌സിന്‍ കേന്ദ്രം പ്രവർത്തനമാരംഭിച്ചു. ആദ്യ വാക്‌സിന്‍ കിറ്റ് ആശുപത്രി സി.ഇ.ഒ എസ് കെ അബ്ദുള്ളയ്ക്ക് നൽകി

എം സ്വരാജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വി.പി.എസ് ലേക്ക്‌ഷോർ ഹോസ്പിറ്റലിലെ എമർജന്‍സി വിഭാഗം സീനിയർ മെഡിക്കൽ ഓഫീസർ ഡോ. സാജൻ പി അഗസ്റ്റിൻ ആദ്യ വാക്‌സിന്‍ സ്വീകരിച്ചു. ആദ്യദിവസമായ ഇന്നലെ നൂറോളം ആരോഗ്യപ്രവർത്തകർക്ക് വാക്‌സിന്‍ നൽകി. ആരോഗ്യ വകുപ്പ് അനുശാസിക്കുക്കുന്ന മുൻഗണനാപ്രകാരമാണ് വാക്‌സിന്‍ സ്വീകരിക്കേണ്ടവരെ തിരഞ്ഞെടുക്കുന്നതെന്ന് എസ്.കെ അബ്ദുള്ള പറഞ്ഞു. വി.പി.എസ് ലേക്ക്‌ഷോറിൽ മാത്രം 2700-ഓളം ആരോഗ്യപ്രവർത്തകരുണ്ട്. രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെയാണ് വാക്‌സിന്‍ കേന്ദ്രത്തിന്റെ പ്രവർത്തനസമയം.