കോവളം: മോഷ്ടാക്കളെ പിടികൂടാനെത്തിയ പൊലീസ് സംഘത്തെ പെട്രോൾ ബോംബെറിഞ്ഞ് ആക്രമിക്കുകയും ജീപ്പ് അടിച്ച് തകർത്ത ശേഷം പ്രതികളെ രക്ഷപ്പെടുത്തുകയും ചെയ്‌ത സംഭവത്തിലെ മുഖ്യപ്രതിയെ അറസ്റ്റുചെയ്‌തു. മുട്ടയ്ക്കാട് വാഴത്തോട്ടം മേലെ പുത്തൻ വീട്ടിൽ അജിതാണ് (നന്ദു - 20) അറസ്റ്റിലായത്. കഴിഞ്ഞ ഡിസംബർ 24ന് വണ്ടിത്തടം പാപ്പാൻചാണിക്ക് സമീപം ശാന്തിപുരത്ത് വൈകിട്ട് ഏഴോടെയായിരുന്നു സംഭവം. കേസിലെ 10 പ്രതികളെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു. ഫോർട്ട് അസി. കമ്മിഷണർ ആർ. പ്രതാപൻ നായരുടെ നേതൃത്വത്തിൽ തിരുവല്ലം എസ്.എച്ച്.ഒ വി. സജികുമാർ, എസ്.ഐമാരായ നിതിൻ നളൻ, എ. മനോഹരൻ, ഗിരീഷ് എന്നിവരാണ് പ്രതിയെ അറസ്റ്റുചെയ്‌തത്‌.