നാഗർകോവിൽ: വില്ലുകുറിയിൽ കാർ ലോറിയിലിടിച്ച് കാർ യാത്രക്കാരനായ യുവാവ് മരിച്ചു, മൂന്നു പേർക്ക് പരിക്കുണ്ട്. തെങ്കാശി സ്വദേശി മുഹമ്മദ് ആദം (22) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം മുഹമ്മദ്‌ ആദവും കുടുംബവും മാർത്താണ്ഡത്തുനിന്ന് തിരിച്ചു പോകവേയാണ് അപകടം.കാർ ഓടിച്ചത് തെങ്കാശി സ്വദേശി കാർത്തിക്കാണ്.