പാലോട്: വൃന്ദാവനം ശിവൻകുട്ടിയുടെ ഒന്നാമത് ചരമവാർഷിക ദിനാചരണം ഡി.കെ. മുരളി എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. അടൂർ പ്രകാശ് എം.പി, കോലിയക്കോട് കൃഷ്ണൻ നായർ പാലോട് രവി, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, സൂക്ഷ്മാനന്ദ സ്വാമികൾ, ഇലവു പാലം മുസ്ലിം പള്ളി ഇമാം മുഹമ്മദ് ത്വാഹ റഷാദി, എസ്.എൻ.ഡി.പി നെടുമങ്ങാട് യൂണിയൻ പ്രസിഡന്റ് മോഹൻ ദാസ്, പെരിങ്ങമ്മല രാമചന്ദ്രൻ, എസ്.എൻ.ഡി.പി യൂണിയൻ ഭാരവാഹികൾ, ബ്ലോക്ക്, പഞ്ചായത്ത് പ്രസിഡന്റുമാർ, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ഡോ. എസ്. അജീഷ് കുമാർ സ്വാഗതവും ഡോ. ഷൈജു നന്ദിയും പറഞ്ഞു. ഇതോടനുബന്ധിച്ച് നന്ദിയോട്, പെരിങ്ങമ്മല, പാങ്ങോട് പഞ്ചായത്തുകളിലെ തിരഞ്ഞെടുത്ത പത്താം ക്ലാസിൽ പഠിക്കുന്ന മിടുക്കരായ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പും നൽകി.