തിരുവനന്തപുരം: കാസർകോട് സെഞ്ച്വറി ഡെന്റൽ കോളേജിൽ 100 ബി.ഡി.എസ് സീറ്റുകളിൽ പ്രവേശനത്തിന് 29ന് വൈകിട്ട് മൂന്നിനകം കോളേജിനെ സമീപിക്കാമെന്ന് എൻട്രൻസ് കമ്മിഷണർ അറിയിച്ചു. www.cee.kerala.gov.in വെബ്സൈറ്റിൽ വിവരങ്ങൾ ലഭ്യമാണ്. ഹെൽപ്പ് ലൈൻ- 0471 2525300