അശ്വതി: അഗതികൾക്ക് സഹായം എത്തിക്കാൻ ആഗ്രഹിക്കും. കുടുംബത്തിൽ കൂടുതൽ ഉത്തരവാദിത്തങ്ങൾ നിർവഹിക്കേണ്ടിവരും. ദൈവാദീനം ഉണ്ട്.
ഭരണി: കലാ, സാഹിത്യ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് നല്ല കാലം. ബഹുമതി കിട്ടും. വിഷ്ണുപ്രസാദം ഉണ്ട്.
കാർത്തിക: സാമ്പത്തിക വിഷമതകൾ മനസിനെ ആകുലപ്പെടുത്തും. കാരണവർ സ്ഥാനം വഹിക്കേണ്ടിവരും. ശ്രീകൃഷ്ണ ഭജനം ഉത്തമം.
രോഹിണി: ഉന്നതസ്ഥാന പ്രാപ്തിയും ധനവും ഫലം. വിവാഹതടസം മാറികിട്ടും. ഹനുമാൻ പ്രീതി ഉത്തമം.
മകയിരം: കുടുംബത്തിൽ പലവിധ നന്മകൾ ഉണ്ടാകും. ഉദരരോഗം, ശ്രീകൃഷ്ണകടാക്ഷം ഉണ്ടാകും.
തിരുവാതിര: ബന്ധുക്കൾ ശത്രുക്കൾ ആകുന്ന കാലം. സുഹൃത്തുക്കൾ മുഖാന്തിരം ധനനഷ്ടം. ശിവപ്രീതി വേണം.
പുണർതം: പ്രതീക്ഷിച്ച ജോലി അല്പം അകലെ കിട്ടും. പൂർവികസ്വത്ത് സംബന്ധിച്ച് തർക്കമുണ്ടാകും. മുരുകനെ വന്ദിക്കുന്നത് ഉത്തമം.
പൂയം: പട്ടാളത്തിലോ പൊലീസിലോ ചേരാൻ ആഗ്രഹിക്കുന്നവർക്കും കമ്പനി ജോലി പ്രതീക്ഷിച്ചവർക്കും അനുകൂലസമയം. ഗണപതി കടാക്ഷമുണ്ടാകും.
ആയില്യം: കുടുംബത്തിനുള്ളിൽ കാര്യപ്രാപ്തിയോടെ ഉത്തരവാദിത്തങ്ങൾ ചെയ്തുതീർക്കും. ദേവീ സഹായം ഉണ്ട്.
മകം: വിദ്യാഭ്യാസ പുരോഗതി അനുഭവപ്പെടും. കഥ, കവിത എഴുതുന്നവർക്ക് പുരസ്കാരങ്ങൾ കിട്ടും. ലക്ഷ്മീകടാക്ഷം ഉണ്ട്.
പൂരം: സ്വയം തൊഴിൽ ചെയ്യുന്നവർക്ക് ലാഭം. സർക്കാർ ആനുകൂല്യത്തിന് അപേക്ഷിച്ചവർക്ക് ലഭിക്കും. വിഷ്ണുപ്രീതി ഉത്തമം.
ഉത്രം: അറിവ് വർദ്ധിപ്പിക്കുന്ന കാലം. നിരാലംബർക്ക് സഹായം നൽകും. ധനലാഭമുണ്ടാകും. ദേവീകടാക്ഷം ഉണ്ട്.
അത്തം: സർക്കാർ ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം. സ്ഥലംമാറ്റ ഹ്രസ്വ യാത്രയിൽ സന്തോഷം. ഗണപതീകടാക്ഷമുണ്ടാകും.
ചിത്തിര: മനസിന് ചാഞ്ചല്യം. ബന്ധുക്കൾ ശത്രുക്കളാവും. അപ്രതീക്ഷിത ധനനേട്ടമുണ്ടാകും. ദേവീസഹായമുണ്ട്.
ചോതി: ശത്രുക്കളെ പ്രതികരിച്ച് തോൽപ്പിക്കും. അമ്മവഴി അകന്ന ബന്ധുനഷ്ടം. സ്നേഹിതൻ സഹായത്തിനെത്തും. ഹനുമാൻ ഭജന ഉത്തമം.
വിശാഖം: കുടുംബത്തിൽ നിന്നും മാറി താമസിക്കാൻ ആഗ്രഹിക്കുന്ന കാലം. പൂർവികസ്വത്തിൽ അവകാശം കിട്ടും. ശിവനെ ഭജിക്കണം.
അനിഴം: രാഷ്ട്രീയരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ശത്രുക്കൾ വർദ്ധിക്കും. ജീവിതത്തിൽ ദൈവസാന്നിദ്ധ്യം അനുഭവപ്പെടും.
തൃക്കേട്ട: മാറി പോയ കല്യാണാലോചന തിരികെ വരാനുള്ള സാദ്ധ്യത ഉണ്ട്. വിദ്യാവിജയം നേടും. ശിവകടാക്ഷം കാണുന്നുണ്ട്.
മൂലം: ശാസ്ത്രജ്ഞർക്ക് ബഹുമതി കിട്ടും. കുടുംബത്തിൽ മംഗള കർമ്മങ്ങൾ നടക്കാം. സ്നേഹിതന് സഹായം എത്തിക്കേണ്ടിവരും. ദേവീസഹായമുണ്ടാകും.
പൂരാടം: വാഹനം, സ്വർണാഭരണങ്ങൾ സ്വന്തമാക്കും. ഭാര്യാബന്ധുക്കളുടെ വിരോധം മനസിനെ അലട്ടും. ശിരോരോഗവും ഫലം. ശിവപ്രീതി ഉത്തമം.
ഉത്രാടം: സദ്കർമ്മങ്ങൾക്ക് ധാരാളം പണം ചെലവാക്കും. പുണ്യസ്ഥലത്ത് സ്നേഹിതൻമാരെ കൂടി കൊണ്ടുപോകും. ഭാര്യയ്ക്ക് ഉദ്യോഗക്കയറ്റം. ശ്രീകൃഷ്ണ കടാക്ഷം കിട്ടുന്ന കാലം.
തിരുവോണം : സഹോദരങ്ങൾ ഒത്തുചേർന്ന് മുടങ്ങിക്കിടക്കുന്ന കാര്യങ്ങൾക്ക് പുതിയ തീരുമാനം എടുക്കും. ലോട്ടറി ഭാഗ്യം. വിദേശസഹായം. വിഷ്ണുകടാക്ഷം ഉണ്ട്.
അവിട്ടം: ഭാര്യ മുഖാന്തിരം ശത്രുത ഫലം. സന്താന തടസം നീങ്ങികിട്ടും. ശരീര ശേഷി വർദ്ധിക്കാൻ പുതിയ മരുന്ന് സേവിക്കുന്നകാലം. ശിവപ്രീതി ഉത്തമം.
ചതയം: പുതിയ സംഘടനാ സ്ഥാനമാനങ്ങൾ വന്നുചേരും. മുടങ്ങിക്കിടന്ന വീടുപണി വീണ്ടും ആരംഭിക്കും. ഗണപതീകടാക്ഷം ഉണ്ട്.
പൂരുരുട്ടാതി: വിവാദങ്ങളിൽപ്പെടാൻ സാദ്ധ്യത. ദാമ്പത്യബന്ധം വീണ്ടും മെച്ചപ്പെടും. അന്യർക്കായി കഠിന പ്രയത്നം ചെയ്യേണ്ടിവരും.
ഉതൃട്ടാതി: നിയമബന്ധുള്ള ജോലി ചെയ്യുന്നവർക്ക് പുതിയ അംഗീകാരം. മേൽ ഉദ്യോഗസ്ഥൻമാരുടെ പ്രീതി സമ്പാദിക്കും. പലവിധ ധനഭാഗ്യം.
രേവതി: കൃഷികാര്യങ്ങളിലും പാർട്ട്നർ ഷിപ്പ് ബിസിനസിലും വിജയം. മക്കൾക്ക് വിദ്യാവിജയം. ജോലിഭാഗ്യം. ശിവചൈതന്യം ഉണ്ടാകും.