തിരുവനന്തപുരം: ആരോഗ്യ വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 418/19) (കാറ്റഗറി നമ്പർ 114/20) തസ്തികയുടെ ഒബ്ജക്ടീവ് മാതൃകയിലുള്ള പരീക്ഷ (ഒ.എം.ആർ. മൂല്യനിർണ്ണയം) 30ന് ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെ തിരുവനന്തപുരം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടത്തും.
സർട്ടിഫിക്കറ്റ് പരിശോധന
തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ സർവീസിലെ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ (കാറ്റഗറി നമ്പർ 82/2019) തസ്തികയുടെസർട്ടിപ്പിക്കറ്റ് പരിശോധന ഫെബ്രുവരി 2, 3 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ നടത്തും. അറിയിപ്പ് ലഭിക്കാത്ത ഉദ്യോഗാർത്ഥികൾ ജി.ആർ. 10 വിഭാഗവുമായി ബന്ധപ്പെടണം .ഫോൺ: 0471 2546438.