മുരുക്കുംപുഴ: മുരുക്കുംപുഴ ലയൺസ് ക്ലബിന്റെയും കൾച്ചറൽ ഓർഗനൈസേഷൻ ലൈബ്രറിയുടേയും സംയുക്താഭിമുഖ്യത്തിൽ മുരുക്കുംപുഴ എൽ.പി സ്കൂളിൽ റിപ്പബ്ലിക് ദിനാഘോഷം നടത്തി. ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് പി.ആർ. കോ-ഓർഡിനേറ്ററും മുരുക്കുംപുഴ കൾച്ചറൽ ഓർഗനൈസേഷൻ ലൈബ്രറി പ്രസിഡന്റുമായ എ.കെ. ഷാനവാസ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം ശ്രീചന്ദ് ദേശീയ പതാക ഉയർത്തി. പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. കവിയത്രി സുഗതകുമാരി ടീച്ചറിന്റെ ഓർമ്മയ്ക്കായി സ്കൂൾ വളപ്പിൽ പേര, ജാംമ്പ തൈകൾ നട്ടു. സ്കൂൾ ഹെഡ്‌മിസ്ട്രസ് ബിന്ദു. വി. എസ്, ഷാജിഖാൻ, മോഹൻദാസ്, അജിതാമോഹൻദാസ്, ശശീന്ദ്രൻ, ലൈബ്രറേറിയൻ ജോർജ് ഫെർണാണ്ടസ് എന്നിവർ നേതൃത്വം നൽകി.