കൊച്ചി: കഞ്ചാവുമായി വാത്തുരുത്തി രാമേശ്വരം കല്ലംപുള്ളിയിൽ ഷിഹാമിനെ (35) എക്‌സൈസ് പിടികൂടി. ഇയാളിൽനിന്ന് 220 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. നിരവധിതവണ മയക്കുമരുന്ന്, ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുണ്ട്. തമിഴ്‌നാട്ടിൽ നിന്നും വാത്തുരുത്തിയിൽ എത്തിക്കുന്ന കഞ്ചാവ് വാടകവീട് കേന്ദ്രീകരിച്ചാണ് വിറ്റിരുന്നത്. ഒരു പൊതിക്ക് 500 രൂപ നിരക്കിലും 50 ഗ്രാമിന് 3000 രൂപ നിരക്കിലുമായിരുന്നു വില്പന. എക്‌സൈസ് ഇൻസ്‌പെക്ടർ എസ്.ബി. മുരളിധരൻ, ഇന്റലിജൻസ് പ്രിവന്റീവ് ഓഫിസർ എ.എസ്. ജയൻ, പ്രിവന്റീവ് ഓഫീസർ എം.ടി. ഹാരീസ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ പി.എക്‌സ്. റൂബൻ, ശരത്‌മോൻ, റിയാസ്, ഇഷാൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.