walayar

തിരുവനന്തപുരം: പൊലീസിന്റെയും പ്രോസിക്യൂഷന്റെയും ഗുരുതര വീഴ്ച കാരണം അട്ടിമറിക്കപ്പെട്ട വാളയാർ കേസിൽ തുടരന്വേഷണം സി.ബി.ഐയ്ക്ക് വിട്ട് സർക്കാർ വിജ്ഞാപനമിറക്കി. തുടരന്വേഷണത്തിന് വിചാരണക്കോടതിയായ പാലക്കാട് പോക്സോ കോടതിയുടെ അനുമതി നേടിയ ശേഷം, നടപടിക്രമങ്ങളെല്ലാം പാലിച്ചാണിത്.

കോടതി തുടരന്വേഷണത്തിന് ഉത്തരവിടും മുൻപ് വിജ്ഞാപനമിറക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര സെക്രട്ടറിക്ക് നിർദ്ദേശം നൽകിയെങ്കിലും നിയമവകുപ്പ് എതിർത്തു. പെൺകുട്ടികളുടെ മാതാപിതാക്കളുടെ നിവേദനത്തെ തുടർന്നാണ് തുടരന്വേഷണം സിബിഐയ്ക്ക് കൈമാറുന്നത്. പ്രതികളെ വിട്ടയച്ച പാലക്കാട് പോക്‌സോ കോടതിയുടെ ഉത്തരവ് റദ്ദാക്കി കേസിൽ പുനർവിചാരണ നടത്താൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. 13 വയസ്സുകാരിയായ മൂത്ത കുട്ടിയെ 2017 ജനുവരി 13-നും ഒമ്പതുവയസ്സുകാരിയായ ഇളയ കുട്ടിയെ 2017 മാർച്ച് നാലിനുമാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. അന്വേഷണം സിബിഐക്ക് വിട്ടത് കൊണ്ട് മാത്രമായില്ലെന്നും, കു​റ്റക്കാരായ ഉദ്യോഗസ്ഥർക്ക00െതിരെ നടപടി വേണമെന്നും വാളയാർ പെൺകുട്ടികളുടെ അമ്മ പറഞ്ഞു.