മലയിൻകീഴ്: മലയിൻകീഴ് പൊലീസ് സ്റ്റേഷൻ അങ്കണത്തിൽ പൊതുജനങ്ങളുടെ സഹകരണത്തോടെ നിർമ്മിച്ച വയോജനമൈത്രി പാർക്കിന്റെ ഉദ്ഘാടനം ഐ.ബി. സതീഷ്.എം.എൽ.എ നിർവഹിച്ചു. നെടുമങ്ങാട് ഡിവൈ.എസ്.പി ജെ.ഉമേഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. അശോകൻ മുഖ്യാതിഥിയായി.
ജീവിതത്തിന്റെ സായന്തനങ്ങളിൽ പരസ്പരം സൗഹൃദങ്ങൾ പങ്കിടാനും സുരക്ഷിതമായി ഒത്തുചേരുന്നതിനും ജനമൈത്രിപാർക്ക് ഉപകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പ്രീജ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ടി. ലാലി (വിളവൂർക്കൽ), വത്സലകുമാരി (മലയിൻകീഴ്), നേമം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് ചന്ദ്രൻനായർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. വാസുദേവൻനായർ, മലയിൻകീഴ് എസ്.എച്ച്.ഒ ബി. അനിൽകുമാർ, വി.കെ. സുധാകരൻനായർ, എ. ബാബുരാജ്, ആർ.രാജേഷ്, സബ് ഇൻസ്പെക്ടർ എ.വി.സൈജു, പി.എൻ. രാമചന്ദ്രകുറുപ്പ്, പി.കെ. രാജശേഖരൻ, ഗിൽട്ടൺ ജോസഫ്, ഹരീഷ് കുമാർ, സന്തോഷ് തുടങ്ങിയവർ സംസാരിച്ചു. വയോജന മൈത്രി പാർക്കിന് നേതൃത്വം നൽകിയ കൺവീനർ വി.കെ. സുധാകരൻനായർ, ജോയിന്റ് കൺവീനർ എ. ബാബുരാജ് എന്നിവർക്ക് ബി.അശോകൻ ഉപഹാരം നൽകി ആദരിച്ചു.