santhosh

വെഞ്ഞാറമൂട്: കരാർ വ്യവസ്ഥയിൽ വീടുവച്ചു നൽകാമെന്ന് കബളിപ്പിച്ചു നിരവധിപേരിൽ നിന്നും പണം തട്ടിയെടുത്ത കേസിൽ പ്രതി പിടിയിൽ. വെഞ്ഞാറമൂട് നെല്ലനാട് കൊട്ടുകുന്നം ശിവപുരിയിൽ സന്തോഷ്‌ കുമാറിനെയാണ് (45) വെഞ്ഞാറമൂട് പൊലീസ് അറസ്റ്റുചെയ്‌തത്. ആറുപേരിൽ നിന്നായി 10 ലക്ഷത്തോളം രൂപ ഇയാൾ തട്ടിയെടുത്തിരുന്നു. പ്രതിയെ റിമാൻഡ് ചെയ്‌തു. ആറ്റിങ്ങൽ ഡിവൈ.എസ്.പി എസ്.വൈ സുരേഷ് കുമാറിന്റെ നിർദ്ദേശ പ്രകാരം വെഞ്ഞാറമൂട് എസ്.ഐ എസ്. ശ്രീകുമാർ,​ എസ്.ഐ രാജേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് പ്രതിയെ പിടികൂടിയത്.